പടയണിയുടെ പെരുമയിൽ യു.കെ.യിൽ വിഷു ആഘോഷം

ലണ്ടൻ: നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ യു.കെ.യിൽ വിഷു ആഘോഷിച്ചു. മെയ് രണ്ടിന് ഹെർട്‌ഫോർഡ്‌ഷെയറിലെ പോട്ടേഴ്‌സ് ബാറിലുള്ള ഗ്രേസ് വുഡ് അക്കാദമിയില് നടന്ന ആഘോഷത്തിൽ പടയണി അവതരിപ്പിച്ചു. കർണാടക സംഗീതജ്ഞനും പടയണി കലാകാരനുമായ അനു വി കടമ്മനിട്ടയുടെ നേതൃത്വത്തിലായിരുന്നു അവതരണം. യു.കെ.യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സമൂഹം ചടങ്ങിൽ പങ്കെടുത്തു.
വിഷുക്കണി ദർശനം, കൈനീട്ടം, സദ്യ എന്നിവ ഉണ്ടായിരുന്നു. ''സംഗീത സമന്വയം'' എന്ന പ്രത്യേക സംഗീതാവതരണം ചടങ്ങിന് ഭംഗി പകർന്നു. പരിപാടിയുടെ ഭാഗമായി കേരള സംസ്‌കാരത്തിന് നൽകിയ സംഭാവനകളെ മാനിച്ച് വാർഷിക ''സംസ്‌കൃതി പുരസ്‌കാരം'' അനു വി. കടമ്മനിട്ടയ്ക്ക് സമ്മാനിച്ചു. എൻ.എസ്.എസ് യു.കെ. പ്രസിഡന്റ് ജയകുമാർ നായർ പുരസ്‌കാരം കൈമാറി. സ്ഥാപക അംഗം രാധാകൃഷ്ണൻ നായർ പൊന്നാട അണിയിച്ചു.
കൾച്ചറൽ സെക്രട്ടറി ശുഭ ജന്റിലിന്റെ നേതൃത്വത്തിൽ മോഹിനിയാട്ടം, ഭാരതനാട്യം, ഒഡിസ്സി, കഥക് എന്നിവയുൾപ്പെടെയുള്ള ക്ലാസിക്കൽ നൃത്തങ്ങൾ, ഫ്യൂഷൻ പ്രകടനങ്ങൾ, ഗാനാവതരണങ്ങൾ എന്നിവയും നടന്നു. ഡോ.ഹേമ സന്തോഷ്, സ്മിത കരുണാകരൻ, അനന്തശ്രീ അരുൺ, ആശ കർത്താ, ലക്ഷ്മി പ്രവീൺ, ലക്ഷ്മി നായർ, പാർവതി നായർ തുടങ്ങുയവരുടെ നൃത്തങ്ങളും സിന്ധു രാധാകൃഷ്ണനും മകൾ കിരൺ കൃഷ്ണയും അവതരിപ്പിച്ച ഒഡിസ്സി, നിഹാരിക ജയകൃഷ്ണന്റെ കഥ ആവിഷ്‌കാരം, ഹരീഷ് നായർ, പ്രവീൺ നായർ, കൃഷ്ണ നായർ, സ്മിത പ്രകാശ്, പ്രകാശ് നായർ, ആശ രമേശ്, മാളവിക മേനോൻ, രീതി മന്നത്തു, സുമുഖി പ്രവീൺ തുടങ്ങിയവരുടെ ഗാനങ്ങളും അരങ്ങേറി.
പ്രസിഡന്റ് ജയകുമാർ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജയകൃഷ്ണൻ നായർ,മെമ്പർഷിപ് സെക്രട്ടറി നന്ദു കൃഷ്ണൻ,അൽക്ക രാമചന്ദ്രൻ, ചാരു രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: NSS UK hosted a traditional Vishu celebration in Hertfordshire on May 2nd, 2026., Featured a headline Padayani performance by artist Anu V. Kadammanitta., Anu V. Kadammanitta was honored with the annual 'Samskrithi Puraskaram'., Event included classical dance performances, music, and traditional Sadya., Cultural program showcased Mohiniyattam, Bharatanatyam, Odissi, and Kathak.