തന്റെ രണ്ടാം ഭരണത്തില്‍ തിരികെയെത്തില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് നിക്കി ഹേലി

ന്യൂയോര്‍ക്ക്: ''അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ശക്തവും സുരക്ഷിതവുമായ അമേരിക്കയിലേക്ക് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ട്രംപിനും അദ്ദേഹത്തിന്റെ ക്യാബിനറ്റില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും വിജയം നേര്‍ന്ന് നിക്കി ഹേലി.
ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും സിഐഎ ഡയറക്ടറുമായ മൈക്ക് പോംപിയോയും തന്റെ പുതിയ കാബിനറ്റില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ എടുത്തതിന് പിന്നാലെയാണ് ഹേലിയുടെ മാന്യമായ പ്രതികരണം.
മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ അടുത്തിടെ പ്രസിദ്ധീകരിച്ച അഭിപ്രായത്തില്‍ ഇങ്ങനെയാണ് പ്രതികരിച്ചത്, 'ട്രംപ് പെര്‍ഫെക്റ്റ് അല്ല, ബട്ട് ഹി ഈസ് ദി ബെറ്റര്‍ ചോയ്‌സ്'.എന്നായിരുന്നു.
നിയുക്ത പ്രസിഡന്റ് ട്രംപിന്റെ കാബിനറ്റ് അംഗങ്ങളെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം.
'മുന്‍ അംബാസഡര്‍ നിക്കി ഹേലിയെയോ മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെയോ നിലവില്‍ രൂപീകരിക്കുന്ന ട്രംപ് അഡ്മിനിസ്ട്രേഷനില്‍ ചേരാന്‍ ഞാന്‍ ക്ഷണിക്കില്ല,' നിയുക്ത പ്രസിഡന്റ് ശനിയാഴ്ച വൈകുന്നേരം ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: Nikki Haley Supports Trump`s Re-election Bid