നൈറ്റ്സ് മാഞ്ചസ്റ്റര് ക്ലബ് വാര്ഷികവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു

മാഞ്ചസ്റ്റര് നൈറ്റ്സ് ക്രിക്കറ്റ് ക്ലബില് 2025 വര്ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റര് ശ്രീരാഗിന്റെ നേത്യത്വത്തില് ക്ലബ് മാനേജര് ജീന്സ് അധ്യക്ഷത വഹിച്ച വാര്ഷിക പൊതുയോഗത്തില് ക്ലബ് ക്യാപ്റ്റന് സുജേഷ് സ്വാഗതവും ട്രഷറര് പ്രിന്സ് വാര്ഷിക കണക്കും സെക്രട്ടറി സിറില് വിവിധ കര്മ്മ പദ്ധതികളുടെ കരട് രൂപ രേഖകളും അവതരിപ്പിച്ചു അടുത്ത വര്ഷം കൂടുതല് പ്രവര്ത്തനം കാഴ്ചവെക്കാന് പൊതുയോഗം തീരുമാനമെടുത്തു.
യോഗത്തില് പുതിയ ഭാരവാഹികളായി ചെയര്മാന് ജീന്സ് മാത്യു സെക്രട്ടറി പ്രശാന്ത് ക്ലബ്ബ് ക്യാപ്റ്റന് സുജേഷ് ട്രഷറര് പ്രിന്സ് തോമസ് കമ്മിറ്റി അംഗങ്ങളായി ശ്രീരാഗ്, രാഹുല്, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തിരഞ്ഞെടുത്തു.
2024 സീസണ് മികച്ച താരമായി ശരത്തും കഴിഞ്ഞ വര്ഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിന്, അജ്മല്, രാഹുല് എന്നിവരെയും ക്ലബ് ആദരിച്ചു.
Content Highlights: nights Manchester club annualday celebration