ഒഹായോ സോളിസിറ്റര്‍ ജനറലായി മഥുര ശ്രീധരന്‍ നിയമിതയായി

കൊളംബസ്, ഒഹായോയുടെ 12-ാമത് സോളിസിറ്റര്‍ ജനറലായി മഥുര ശ്രീധരന്‍ നിയമിതയായതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച അപ്പലേറ്റ് അഭിഭാഷകയായി. അറ്റോര്‍ണി ജനറല്‍ ഡേവ് യോസ്റ്റിന്റെ ഓഫീസ് എക്സിലൂടെയാണ് അവരുടെ സ്ഥാനക്കയറ്റം പ്രഖ്യാപിച്ചത്.
നിലവില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായും ഒഹായോയിലെ ടെന്‍ത്ത് അമെന്‍ഡ്മെന്റ് സെന്ററിന്റെ തലൈവിയായും സേവനമനുഷ്ഠിക്കുന്നു. 2018-ല്‍ എന്‍വൈയു സ്‌കൂള്‍ ഓഫ് ലോയില്‍ നിന്ന് അവര്‍ ജെഡിയും, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നിവയില്‍ എംഐടിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും ഡ്യുവല്‍ ബാച്ചിലേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്. സെക്കന്‍ഡ് സര്‍ക്യൂട്ടിലെ ജഡ്ജി സ്റ്റീവന്‍ ജെ. മെനാഷിയുടെയും ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ ജഡ്ജി ഡെബോറ എ. ബാറ്റ്‌സിന്റെയും ക്ലാര്‍ക്കായി മുമ്പ് ജോലി ചെയ്തിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍
Content Highlights: Mathura Sreedharan: Ohio`s 12th Solicitor General