മത്ര കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഫാമിലി മീറ്റും സംഘടിപ്പിച്ചു

മസ്‌കറ്റ്: മത്ര കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റും ഫാമിലി മീറ്റും സംഘടിപ്പിച്ചു. സിദാബ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി മസ്‌കറ്റ് കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മസ്‌കറ്റ് കെഎംസിസി നാഷണല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സാദിഖ് ആടൂര്‍ ആശംസകള്‍ നേര്‍ന്നു.
ഒമാനിലെ പ്രമുഖ 16 ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ സ്മാഷേഴ്‌സ് എഫ്‌സി വിജയ കിരീടം ചൂടി. മസ്‌കറ്റ് ലയണ്‍ റണ്ണേര്‍സ് ട്രോഫിക്ക് അര്‍ഹരായി. ഒമാന്‍ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ പ്രതിനിധി അഹ്‌മദ് ഹമൂദ് സൈഫ് അല്‍ ഹാദി, ആദില്‍ മുഹമ്മദ് അല്‍ ഹര്‍ത്തി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
ടൂര്‍ണമെന്റ് വീക്ഷിക്കാന്‍ പ്രമുഖ വ്യക്തികള്‍ അടക്കം ഒമാന്റെ വിവിധ പ്രവിശ്യകളില്‍ നിന്നും ആളുകള്‍ എത്തിച്ചേര്‍ന്നു. വൈകീട്ട് നടന്ന ഫാമിലി സംഗമത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍, കെഎംസിസി വനിത വിംഗ് മുട്ടിപ്പാട്ട്, സര്‍വാന്‍ മ്യൂസിക്കല്‍ ഇവന്റ് അരങ്ങേറി. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകനും ഗായകനുമായ ഹക്കീം പുല്പറ്റ സംഗീത നിശക്ക് നേതൃത്വം നല്‍കി.
പൊതുസമ്മേളനത്തില്‍ മത്ര കെഎംസിസി ജനറല്‍ സെക്രട്ടറി റാഷിദ് പൊന്നാനി സ്വാഗത ഭാഷണം നടത്തി. പ്രസിഡന്റ് ഫൈസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രഷറര്‍ ഖലീല്‍ നന്ദി പറഞ്ഞു. നാസര്‍ തൃശൂര്‍, അഫ്താബ് എടക്കാട്, സയീര്‍ അറക്കല്‍, നസൂര്‍ ചപ്പാരപ്പടവ്, ജസീല്‍ ആടൂര്‍, റിയാസ് കൊടുവള്ളി, റാഷിദ് കാപ്പാട്, നാസര്‍ പയ്യന്നൂര്‍, റഫീഖ് ചെങ്ങളായി, പി.ടി.കെ അബ്ദുള്ള, സിറാജ് നിലമ്പൂര്‍, ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: Mathra KMCC football tournament