മാര്‍ത്തോമ്മാ സഭയുടെ റമ്പാന്‍ന്മാരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു

ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ നിയുക്ത ബിഷപ്പുന്മാരായ സജു സി. പാപ്പച്ചന്‍, ഡോ. ജോസഫ് ഡാനിയേല്‍, മാത്യു കെ. ചാണ്ടി എന്നിവര്‍ ഒക്ടോബര്‍ 2 ന് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച് നടന്ന റമ്പാന്‍ നിയോഗ ശുശ്രൂഷയിലൂടെ റമ്പാന്‍ സ്ഥാനത്തേക്ക് പ്രവേശിച്ചു. ഇവരെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുമോദിച്ചു. ഭദ്രസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലിക്‌സിനോസ് ചടങ്ങില്‍ സഹ കാര്‍മ്മികത്വം വഹിക്കുകയും, ഭദ്രാസനത്തിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
മലങ്കര മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തില്‍ നടന്ന ശുശ്രുഷയില്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ കാര്‍മ്മികത്വം വഹിച്ചു. ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്താ, ബിഷപ്പുന്മാരായ തോമസ് മാര്‍ തിമോഥിയോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തിമോത്തിയോസ്, തൊഴിയൂര്‍ സ്വതന്ത്ര സുറിയാനി സഭയുടെ മെത്രാപ്പൊലീത്താ എന്നിവരും സഹകാര്‍മ്മികരായിരുന്നു.
മാര്‍ത്തോമ്മ സഭാ കൗണ്‍സിന്റെ മുന്‍ തീരുമാനപ്രകാരം ഡിസംബര്‍ 2ന് തിരുവല്ലായില്‍ വെച്ച് നടത്തപ്പെടുന്ന എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണ ശുശ്രൂഷയോടെ ഇവര്‍ മൂവരും മാര്‍ത്തോമ്മാ സഭയുടെ എപ്പിസ്‌കോപ്പാന്മാരായി സ്ഥാനപ്രവേശം ചെയ്യും.
വാര്‍ത്തയും ഫോട്ടോയും : ഷാജി രാമപുരം
Content Highlights: marthoma sabha