ഡിട്രോയിറ്റ് മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 27 മുതല്‍ 29 വരെ

മിഷിഗണ്‍: ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ പാരിഷ് കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 27 മുതല്‍ 29 വരെ ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച് നടത്തപ്പെടും. മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മുന്‍ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ് പുതുക്കവും പ്രത്യാശയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കും. ഒക്ടോബര്‍ 27 വൈകീട്ട് 7 മണിക്കും ഒക്ടോബര്‍ 28 വൈകീട്ട് 6:30 നും യോഗം ആരംഭിക്കും. ഒക്ടോബര്‍ 29 കുടുംബ പ്രതിഷ്ഠ ഞായറാഴ്ച ആരാധനയോടു ചേര്‍ന്ന് കണ്‍വെന്‍ഷന്റെ സമാപന സമ്മേളനം നടക്കും. ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ച് ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും. ഈ കണ്‍വെന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി സന്തോഷ് വര്‍ഗീസ് സെക്രട്ടറി ജോണ്‍ മാത്യൂസ് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : അലന്‍ ചെന്നിത്തല
Content Highlights: marthoma convention