മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് സുറിയാനി സഭ ഏഷ്യാ-പസഫിക് ഭദ്രാസനം കാൻബറയിൽ 1.36 ഏക്കർ ഭൂമി സ്വന്തമാക്കി

കാൻബറ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ-പസഫിക് ഭദ്രാസനം കാൻബറയ്ക്ക് സമീപം 5,500 (1.36 ഏക്കർ) ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലം ഭദ്രാസന ആസ്ഥാനത്തിനും മെത്രാസന ഭവനത്തിനുമായി സ്വന്തമാക്കി. 2024 നവംബറിൽ ഒന്നാം തീയതി ഭദ്രാസനം സ്ഥാപിതമായതിന് ശേഷം വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ സുപ്രധാന നേട്ടം കൈവരിക്കാനായത് ഭദ്രാസനത്തിലെ ഇടവകകളുടെയും വിശ്വാസികളുടെയും പ്രാർത്ഥനയും ഉദാരമായ സഹകരണവും അകമഴിഞ്ഞ പിന്തുണയും കൊണ്ടാണ്.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായുടെ പ്രാർത്ഥനകൾക്കും മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും ഭദ്രാസന കൗൺസിൽ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. 2025 നവംബറിൽ പരിശുദ്ധ ബാവാ സ്ഥലം സന്ദർശിച്ച് അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
ഭദ്രാസനത്തിന്റെ അസിസ്റ്റന്റ് മെത്രാപ്പോലീത്താ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയെ ഭദ്രാസന കൗൺസിൽ പ്രത്യേകം നന്ദി അറിയിച്ചു. പുതുതായി സ്വന്തമാക്കിയ സ്ഥലം ഭദ്രാസനത്തിന്റെ ആത്മീയവും ഭരണപരവുമായ കേന്ദ്രമായി വികസിപ്പിക്കാനാണ് പദ്ധതി. മെത്രാസന ഭവനം, ഭദ്രാസന ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, റിട്രീറ്റ് സെന്റർ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വരും തലമുറകൾക്കും സഭയ്ക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന ഒരു കേന്ദ്രമായി ഇത് മാറും.
Content Highlights: Asia-Pacific Diocese acquired 5,500 square meters (1.36 acres) of land near Canberra., Land is designated for the new diocese headquarters and bishop's house., Plans include a community hall, retreat center, and administrative offices for future growth., Led under the guidance of Assistant Metropolitan Dr. Yuhanon Mar Dioscoros and Catholicos Baselios Marthoma Mathews III.