ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ മലയാള വിഭാഗം കേരളോത്സവം സമാപിച്ചു

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ കേരളപ്പിറവിയോടനുബന്ധിച്ച് നടന്ന കേരളോത്സവം പരിപാടി നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ പി.എഫ്.മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ദാര്‍സൈറ്റിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്‍വീനര്‍ കെ.എ താജുദ്ദീന്‍, കൊ കണ്‍വീനര്‍ രമ്യാ ഡെന്‍സില്‍, നാടക സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍ കുമാര്‍, കൃഷ്ണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പാപ്പച്ചന്‍ ഡാനിയേല്‍, മറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അനീഷ് പിള്ള, ടീന ബാബു, സജീമോന്‍, സതീഷ്‌കുമാര്‍, വിനോജ് വില്‍സണ്‍, കൃഷ്‌ണേന്ദു, സബ് കമ്മിറ്റി അംഗങ്ങള്‍, മലയളം വിങ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ 2025 ലെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായ പി.എഫ് മാത്യൂസിന് ചടങ്ങില്‍ കണ്‍വീനര്‍ കെ.എ താജുദ്ദീന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം 2025 ലെ ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ കലോത്സവ പരിപാടിയിലൂടെ 2025 ലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ കലാരത്‌നമായി തിരഞ്ഞെടുക്കപ്പെട്ട കലാകാരിയെ ആദരിക്കുന്ന ചടങ്ങില്‍ കുമാരി സാറാ രാജീവിന് ട്രോഫി നല്‍കി ആദരിച്ചു.
വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും. നാടന്‍ പാട്ടുകളും , സിനിമാ ഗാനങ്ങളും കവിതകളും സംഘാടകര്‍ വേദിയില്‍ അവതരിപ്പിച്ചു.