അയർലൻഡ് ഹിന്ദു കൺവെൻഷൻ സെപ്റ്റംബർ 20 ന്

ഡബ്ലിൻ : നാലാമത് അയർലൻഡ് ഹിന്ദു കൺവെൻഷൻ സെപ്റ്റംബർ 20 ന് ആർഡീ പാരീഷ് ഹാളിൽ നടക്കും. നാടകം, നൃത്തം, സംഗീത തുടങ്ങിയ കലാ-സാംസ്‌കാരിക പരിപാടികൾ, ആത്മീയ പ്രഭാഷണങ്ങൾ, ഭക്ത ഉപാസന, സാമൂഹിക കൂട്ടായ്മകൾ, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികൾ എന്നിവ ഉണ്ടായിരിക്കും
അയർലൻഡിലെ എല്ലാ വിഭാഗം ആളുകളെയും കുടുംബ സഹിതം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രിക്കുന്നവർക്ക് ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകാം. കൂടുതൽ വിവരങ്ങൾക്ക് 00353 89 262 0405 (അനൂപ്), 00353 89 220 3666 (പ്രവീൺ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: 4th edition of the Ireland Hindu Convention taking place on September 20, Venue is the Ardee Parish Hall, Features cultural programs, spiritual lectures, and kids' activities, Open to all families in Ireland with WhatsApp registration via QR code