ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍

ഫ്‌ളോറിഡ: ലോക വിനോദ സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന 'അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ ഡിസ്‌നി വേള്‍ഡിന്റെയും യൂണിവേഴ്‌സല്‍ തീം പാര്‍ക്കിന്റെയും സമീപം ലേക്ക് ബ്യൂണ വിസ്റ്റ ഹില്‍ട്ടണ്‍ ഹോട്ടല്‍ സമുച്ചയത്തില്‍ ജൂലൈ 1 മുതല്‍ 4 വരെ 21 -ാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് നടത്തപ്പെടും.
പാസ്റ്റര്‍ റോയി വാകത്താനം ഫ്‌ളോറിഡ (നാഷണല്‍ ചെയര്‍മാന്‍), രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റ (നാഷണല്‍ സെക്രട്ടറി), സാക് ചെറിയാന്‍ ഒക്കലഹോമ (നാഷണല്‍ ട്രഷറാര്‍), ജോമി ജോര്‍ജ് ന്യൂയോര്‍ക്ക് (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസ് ഓസ്റ്റിന്‍ (നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍) നാഷണല്‍ നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ ഏബ്രഹാം മാത്യു (നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍) എന്നിവരെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാഷണല്‍ പ്രതിനിധികളെയും തിരഞ്ഞെടുത്തു.
വാര്‍ത്തയും ഫോട്ടോയും: നിബു വെള്ളവന്താനം
Content Highlights: 21st North American IPC Family Conference Set for Orlando, Florida