റിച്ച്മണ്ടിലെ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു

വാന്‍കൂവര്‍: കാനഡയിലെ റിച്ച്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ) വാന്‍കൂവറുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗദിനം സംഘടിപ്പിച്ചു. ആര്‍ട്ട് ഓഫ് ലിവിംഗില്‍ നിന്നും ഭാവന ഭിരി സഹിനി ഒരു മണിക്കൂര്‍ നീണ്ടുനിന്ന യോഗ സെഷന്‍ നടത്തി. ഏകദേശം ഇരുപതോളം പേര്‍ പങ്കെടുത്തു.
ഫീനിക്‌സ് റിച്ച്മണ്ട് മലയാളി അസോസിയേഷന്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ യോഗ ദിനത്തില്‍ വന്നു പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: international yoga day