'തിരുവസന്തം 1500' ക്വിസ് കോമ്പറ്റീഷന്‍; ഒന്നാം സമ്മാനം വെസ്റ്റ് ചാപ്റ്ററിന്

മക്ക: ഐ.സി.എഫ് ഇന്റര്‍ നാഷണല്‍ ഹാദിയ വുമണ്‍സ് അക്കാദമിയുടെ കീഴില്‍ 'തിരു വസന്തം 1500' പ്രമേയത്തില്‍ നടന്ന ക്വിസ് കോമ്പറ്റീഷനില്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വനിതാ മത്സരാര്‍ഥികള്‍ മാറ്റുരച്ചു.
സൗദി നാഷണലില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ വെസ്റ്റ് ചാപ്റ്ററിലെ ആഷിമ നസ്രിന്‍ മുഷ്താഖ് (മക്ക) രണ്ടാം സ്ഥാനം നേടിയ മുഫീദ ജിബിന്‍(ജിദ്ദ) ഹസ്‌ന റഷീദ് (മക്ക) മൂന്നാം സ്ഥാനം നേടിയ ഹാസിന ഹലീല്‍ (റഅബഹ) റഊഫ നാസ്വിര്‍(ജിദ്ദ) ഇര്‍ഫാന ഷാ(ഖമീസ്) എന്നിവരെ ചാപ്റ്റര്‍ ഘടകം അഭിനന്ദിച്ചു.
ചടങ്ങില്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂര്‍, ഡെപ്യുട്ടി പ്രസിഡന്റ് അബ്ദുനാസ്വിര്‍ അന്‍വരി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, സല്‍മാന്‍ വെങ്ങളം, ജമാല്‍ കക്കാട്, അബൂബക്കര്‍ കണ്ണൂര്‍, സുഹൈര്‍, എന്നിവര്‍ സംബന്ധിച്ചു.
Content Highlights: ICF international quiz competition