ഹിഗ്വിറ്റയുടെ നാടാകാവിഷ്‌ക്കാരം ; കഥാപാത്രങ്ങളെ തേടി ഒഡിഷന്‍ 22,23 തീയതികളില്‍

#ലിപ്‌സണ്‍ ഫിലിപ്പ്
ഡബ്ലിന്‍ : എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥയുടെ നാടകാവിഷ്‌ക്കാരത്തിലേക്ക് കഥാപാത്രങ്ങളെ തേടി 22,23 തീയതികളില്‍ ഒഡിഷന്‍ നടത്തുന്നു. താല ഫിര്‍ഹൗസ് റോഡ് വെസ്റ്റ് ടൈമന്‍ ബാണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെയാണ് ഒഡിഷനും പരിശീലനവും. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ശശിധരന്‍ നടുവിലാണ് നാടകത്തിന്റെ സംവിധായകന്‍.

അയര്‍ലന്‍ഡിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ മലയാളത്തിനു വേണ്ടി ഐ മണ്ഡല പ്രൊഡക്ഷന്‍സ് ആണ് ഹിഗ്വിറ്റ അരങ്ങിലെത്തിക്കുന്നത്. താല നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അരീനയില്‍ മെയ് മൂന്നിന് ശനിയാഴ്ച്ച ഹിഗ്വിറ്റ അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ 087 7436038, 087 0573885, 087 1607720 എന്നീ നമ്പരുകളിലോ imandalaproductions@gmail.com എന്ന ഈമെയിലിലോ അറിയാവുന്നതാണ്.

Content Highlights: Auditions for the stage adaptation of N.S. Madhavan`s Higuita in Dublin on 22nd & 23rd