എംഎസ്ഒസി കൗണ്‍സില്‍ യുകെ ഫാമിലി കോണ്‍ഫറന്‍സ്

.
.

സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്: എംഎസ്ഒസി കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ വച്ച് സെപ്റ്റംബര്‍ 30 നും ഒക്ടോബര്‍ 1 നും നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സ് 2023 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. എല്ലാ പള്ളികളിലും രജിസ്‌ട്രേഷന്‍  നടപടികള്‍ പുരോഗമിക്കുകയാണ്. യുകെ ഭദ്രാസനത്തിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഫാമിലി കോണ്‍ഫറന്‍സില്‍ സെപ്റ്റംബര്‍ 30 ശനിയാഴ്ച രാവിലെ 8.30 രജിസ്‌ട്രേഷനെത്തുടര്‍ന്ന് 9.30 ഉദ്ഘാടന ചടങ്ങും നടക്കും. 11 മണിക്ക് സ്പീക്കര്‍: ഡോ.ഡിക്‌സണ്‍ പി തോമസ് പ്രഭാഷണം നടത്തും. 

3.15 ന് പരിശുദ്ധ സഭയുടെ ആരാധനക്രമത്തെക്കുറിച്ചുള്ള ക്ലാസ്, വിശുദ്ധകുര്‍ബ്ബാനക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ഭദ്രാസന പാത്രിയര്‍ക്കല്‍ വികാരി ഐസക്  മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ ക്ലാസ്സ്, 5.45 മുതല്‍ 10 മണി വരെ ഭദ്രസനത്തിന്റെ കീഴിലുള്ള വിവിധ പള്ളികളുടെ കലാപരിപാടികള്‍ നടത്തപ്പെടും.

ഒക്ടോബര്‍ 1 ന്  ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാത്ഥനയും 9.30 ന് വിശുദ്ധ അഞ്ചില്‍മേല്‍ കുര്‍ബാനയും തുടര്‍ന്ന് സമാപന ചടങ്ങുകളും ഉണ്ടായിരിക്കും.

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ ഭദ്രാസനത്തിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കുന്ന ഈ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് താത്പര്യപ്പെടുന്നു. ഈ വര്‍ഷത്തെ കുടുംബ സമ്മേളനത്തിന് ആതിഥേയമരുളുന്നത് സ്റ്റോക്ക് ഓണ്‍ട്രെന്റിലെ സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി ആണ്.

Content Highlights: family conference