യുകെ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

സ്റ്റോക്ക്-ഓണ്‍-ട്രെന്റ്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് 2023 എംഎസ്ഒസിയുകെ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലെ സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ നടന്നു.
ഫാമിലി കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചു കൊണ്ട് സെപ്റ്റംബര്‍ 30 ന് യുകെ പാത്രിയര്‍ക്കല്‍ വികാരി മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ലഫ്ബറോ രൂപതയുടെ സഫ്രഗന്‍ ബിഷപ്പ് റൈറ്റ് റവറന്റ് സാജു മുതലാളി, സ്റ്റോക്ക്-ഓണ്‍ ട്രെന്റിന്റെ ലോര്‍ഡ് മേയര്‍ മജീദ് ഖാന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത ഫാമിലി കോണ്‍ഫറന്‍സിന്റെ വിഷയം അവതരിപ്പിച്ചു. കുടുംബ കൗണ്‍സിലിംഗ് ക്ലാസുകള്‍ക്ക് ഡോ.ഡിക്‌സണ്‍ പി. തോമസ് നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ നടന്നു.
യുകെ മേഖലയിലെ 36 ഇടവകകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. ഭദ്രാസന മെത്രാപ്പോലീത്തയുടെയും വൈദികരുടെയും നേതൃത്വത്തില്‍ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവായുടെ 338-ാമത് ദുക്‌റാനോയോടനുബന്ധിച്ച് ഞായറാഴ്ച വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബ്ബാനയോടു കൂടി സമ്മേളനം സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : ഷിബു ജേക്കബ്
Content Highlights: family conference