ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ.എം.അനിരുദ്ധന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സംഘടനകള്‍

എം. അനിരുദ്ധൻ
എം. അനിരുദ്ധൻ

ഫൊക്കാന

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ വ്യക്തികളില്‍ പ്രമുഖനും ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ.എം.അനിരുദ്ധന് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം. മൂന്ന് തവണ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ച ഡോ.അനിരുദ്ധന്‍ ഫൊക്കാനയുടെ എക്കാലത്തേയും മികച്ച പ്രസിഡന്റാണ്. 

ഫൊക്കാന എക്‌സിക്യൂട്ടീവിന് വേണ്ടി പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, എക്‌സി. വൈസ് പ്രസിഡന്റ് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷര്‍ ജോണ്‍ കല്ലോലിക്കല്‍, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോജി തോമസ്, നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

ഫൊക്കാന മുന്‍ പ്രസിഡന്റുമാരായ മന്മഥന്‍ നായര്‍, പാര്‍ത്ഥസാരഥി പിള്ള, പോള്‍ കറുകപ്പള്ളില്‍, ജി.കെ.പിള്ള, ജോണ്‍ പി ജോണ്‍, തമ്പി ചാക്കോ, മാധവന്‍ നായര്‍, ജോര്‍ജി വര്‍ഗീസ്, ബാബു സ്റ്റീഫന്‍ എന്നിവരും ഡോ.എം.അനിരുദ്ധന്റെ നിര്യാണത്തില്‍ അഗാധ ദുഃഖം രേഹപ്പെടുത്തി, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു. 

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍

ഫൊക്കാന പ്രഥമ പ്രസിഡന്റ് ഡോ.എം.അനിരുദ്ധന്റെ നിര്യാണത്തില്‍ ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍  അനുശോചനം രേഖപ്പെടുത്തി.  

ഫൊക്കാന മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ഇപ്പോള്‍ അസോസിയേഷന്‍ പ്രസിഡന്റും കൂടിയായ സജി എം പോത്തന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ഫൊക്കാനയെ വളര്‍ത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചതും, ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷനെ ഫൊക്കാനയുടെ  മുന്‍നിരയില്‍ എത്തിക്കാന്‍ ശ്രമിച്ചതും യോഗത്തില്‍ അനുസ്മരിച്ചു. 

ഫൊക്കാന മുന്‍ പ്രസിഡന്റ് പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഹഡ്‌സണ്‍ വാലി മലയാളീ അസോസിയേഷന്‍ സെക്രട്ടറി ടോം നൈനാന്‍, ട്രഷറര്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ളൈ, മുന്‍ പ്രസിഡന്റ് ജിജി ടോം, മെമ്പര്‍ അജി കളീക്കല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍, ഡോ.എം.അനിരുദ്ധന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുകയും, കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

Content Highlights: Dr.M.Anirudhan's condolence meeting