കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

സറി: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയ (കെസിഎബിസി) സറിയിലെ ക്രസന്റ്പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ റെഡ്‌ഹോക്‌സ് ടീം ചാമ്പ്യന്മാരും സൂപ്പര്‍ജയന്റ്‌സ് റണ്ണറപ്പുമായി.
മികച്ച താരമായി റെഡ്ഹോക്സിന്റെ റോണ്‍, മികച്ച ബൗളര്‍ വാന്‍സിറ്റിയുടെ അഖില്‍ എന്നിവര്‍ ടൂര്‍ണമെന്റിലെ വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടി.
ടൂര്‍ണമെന്റിന്റെ നോക്ഔട്ട് മത്സരങ്ങള്‍ യൂട്യൂബില്‍ മാച്വ്യൂ ടീം ലൈവ് സ്ട്രീം ചെയ്തത് ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണമായിരുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ ആദ്യമായാണ് ഇത്തരമൊരു തത്സമയ സംപ്രേഷണം നടക്കുന്നത്. ലൈവ് സ്ട്രീമിംഗ് റിയല്‍റ്റര്‍ ചാള്‍സ് സെബാസ്റ്റ്യന്‍ ആണ് സ്‌പോണ്‍സര്‍ ചെയ്തത്.
വിജയികള്‍ക്കുള്ള ട്രോഫി കെസിഎബിസി പ്രസിഡന്റായ മാത്യു ജോണ്‍, റണ്ണറപ്പ് ട്രോഫി കെസിഎബിസി സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായ ജോസി വര്ഗീസ് ആണ് വിതരണം ചെയ്തത്.
കെസിഎബിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായ അരുണ്‍ മുളമൂട്ടില്‍, സില്‍സി, അരുണ്‍ അപ്പുകുട്ടന്‍, ആതിര, ചാള്‍സ് സെബാസ്റ്റ്യന്‍, നിര്‍മല്‍ ശശിധരന്‍, ജാക്ക്‌സണ്‍, ബ്രോണ്‍സണ്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും നന്ദി രേഖപ്പെടുത്തി.
Content Highlights: cricket tournament