അസോസിയേഷന് ഓഫ് തേര്ഡ് വേള്ഡ് സ്റ്റഡീസ്: വാര്ഷിക ആഘോഷവും അന്തര്ദേശീയ സെമിനാറും നേപ്പാളില്

അന്താരാഷ്ട്ര സംഘടനയായ അസോസിയേഷന് ഓഫ് തേര്ഡ് വേള്ഡ് സ്റ്റഡീസിന്റെ സൗത്ത് ഏഷ്യ ചാപ്റ്ററിന്റെ ഇരുപത്തേഴാം വാര്ഷികവും അന്താരാഷ്ട്ര സെമിനാറും മെയ് 20 നു നേപ്പാളിലെ കാഠ്മണ്ഡു സര്വകലാശാലയില് ആരംഭിച്ചു. കാഠ്മണ്ഡു യൂണിവേഴ്സിറ്റി വൈസ് ചാന്സിലര് ഡോ.അച്യുത് പ്രസാദ് ബാഗ്ലേ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ. ചടങ്ങില് സമാധാനത്തിനും സാംസ്കാരിക- സാമൂഹ്യ സേവനത്തിനും എ.ടി.ഡബ്ലിയു.എസ് നല്കിവരുന്ന മിസ്സിസ് ഹെലന് അസറിയ മെമ്മോറിയല് എക്സലന്സ് അവാര്ഡ് മുന് നേപ്പാള് അംബാസ്സഡറും ത്രിഭുവന് യൂണിവേഴ്സിറ്റി മുന് രാഷ്ട്രമീമാംസ പ്രൊഫസറും കാഠ്മണ്ഡു യൂണിവേഴ്സിറ്റി സെന്ട്രല് ഫോര് കണ്ടമ്പററി സ്റ്റഡീസിന്റെ ഓണററി ചെയര്മാനുമായ ലോക്രാജ് ബരലിന് സമ്മാനിച്ചു. പ്രസ്തുത ചടങ്ങില് എ.ടി.ഡബ്ല്യു.എസ്-സാക് പ്രസിഡന്റ് ഡോ.ജെയിംസ് ആര് ഡാനിയല് അധ്യക്ഷത വഹിച്ചു.
എ.ടി ഡബ്ലിയു എസ് സാക്കിന്റെ വൈസ് പ്രസിഡന്റും ഓര്ഗനൈസിങ് ചെയര്പേഴ്സനുമായ പ്രൊഫ.പി. വസുമതി ദേവി, നേപ്പാള് പാര്ലമെന്റ് അംഗം സന്തോഷ് പാരിയര്, പ്രൊഫ.സൂര്യകുമാരി, ഡോ.നന്ദകുമാര് ബി.വി, ഡോ.ഷിനോയ് ജെസിന്ത് എന്നിവര് സംസാരിച്ചു.
Content Highlights: annual day celebration, seminar