ശമ്പളം ഒന്നാം തീയതി തന്നെ നൽകണം; യുഎഇയിൽ സ്വകാര്യ കമ്പനികൾക്ക് കർശന നിർദ്ദേശം

ദുബായ്: യുഎഇയിൽ സ്വകാര്യമേഖലാ ജീവനകാർക്ക് ഇനിമുതൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം ലഭിക്കും. രാജ്യത്തെ തൊഴിൽ മന്ത്രാലയമാണ് ഒന്നാംതിയതി തന്നെ എല്ലാവർക്കും ശമ്പളം കൊടുക്കണമെന്ന് നിർദ്ദേശിച്ചത്.. അടുത്തമാസം ഒന്നുമുതൽ തീരുമാനം നടപ്പാക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളദിവസം ഏകീകരിക്കുകയാണ് യുഎഇ തൊഴിൽ മന്ത്രാലയം.. വേതന സംരക്ഷണ നിയമം അഥവാ ഡബ്ലിയു പിഎസ്സിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങളും ഒന്നാം തിയതിതന്നെ ശമ്പളം നൽകിയിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. അതായത് പുതിയനിയമം അനുസരിച്ച് ഓരോ മാസത്തേയും ശമ്പളം, തൊട്ടടുത്തമാസത്തിന്റെ ആദ്യദിവസംതന്നെ തൊഴിലാളിക്ക് നൽകണം. ഡബ്ലിയുപിഎസ് വഴിയോ മന്ത്രാലയം അംഗീകരിച്ച മറ്റ് മാർഗങ്ങളിലൂടെയോ വഴിയോ നൽകാം. മാത്രമല്ല, തൊഴിലാളിക്ക് ശമ്പളം നൽകിയതായുള്ള രേഖ തൊഴിൽ മന്ത്രാലയത്തിൽ ഹാജരാക്കണം. ഒന്നാം തിയതിക്ക് ശേഷം നൽകുന്ന ശമ്പളം, വൈകി നൽകുന്ന ശമ്പളമായി കണകാക്കുമെന്നും യുഎഇ തൊഴിൽ മന്ത്രലായം അറിയിച്ചു.. തൊഴിലാളികള്ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂൺ ഒന്നുമുതലാണ് തീരുമാനം നടപ്പാക്കുക. ശമ്പളം വൈകുന്ന ആദ്യ ദിവസങ്ങളിൽ സ്ഥാപനങ്ങൾക്ക് തൊഴിൽ മന്ത്രാലയം സന്ദർശങ്ങൾ അയക്കും. അഞ്ചു ദിവസത്തിനപ്പുറം ശമ്പളം വൈകിയാൽ സ്ഥാപനത്തിന് പുതിയ വർക്ക് പെർമിറ്റ് നല്കില്ല. പതിനൊന്നാം നാൾ മുതൽ പിഴയക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.
Content Highlights: The UAE Ministry of Human Resources and Emiratisation has officially declared the Eid Al Adha holidays for 2026, granting private sector employees a four-day break from May 26 to May 29, while public sector workers will receive an extended 10-day holiday starting May 25, with all operations resuming on June 1