തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതംമൂലം മരിച്ചു

#സ്വന്തം ലേഖകൻ
രഞ്ജീവ്
രഞ്ജീവ്

മസ്കറ്റ്: തൃശ്ശൂർ നാട്ടിക സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. വേൾഡ് മലയാളി ഫെഡറഷൻ സ്റ്റേറ്റ് കൗൺസിൽ അംഗവും സോഹാറിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ രഞ്ജീവ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. നാട്ടിക പുഴക്കടവിൽ ഹൗസ് കുടുംബാംഗമായ രഞ്ജീവ് കുടുംബത്തോടൊപ്പം സോഹാറിൽ താമസിച്ചുവരികയായിരുന്നു. പ്രീതിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ‌ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടരുകയാണെന്ന് സോഹാർ കെ.എം.സി.സി. കെയർ വിങ് പ്രവർത്തകർ അറിയിച്ചു.

Content Highlights: Ranjeev, a 58-year-old Thrissur native, died of a heart attack in Sohar, Oman.