സുചേത സതീഷിന്റെ 'വന്ദേ മാതരം ബിയോണ്ട് ബോർഡേഴ്സ്' പ്രകാശനം ചെയ്തു

ബുർഹാൻപുർ: ഗിന്നസ് വേൾഡ് റെക്കോർഡ്സ് ജേതാവായ സുചേത സതീഷിന്റെ 'വന്ദേ മാതരം ബിയോണ്ട് ബോർഡേഴ്സ്' പ്രകാശനം ചെയ്തു. മാക്രോ വിഷൻ അക്കാദമിയുടെ സ്ഥാപകനും ചെയർമാനുമായ ആനന്ദ് പ്രകാശ് ചൗക്സേയ്, ബുർഹാൻപൂരിലെ മാക്രോ വിഷൻ അക്കാദമിയിൽവെച്ചാണ് പ്രകാശനം നിർവഹിച്ചത്.
ഏഴ് ഇന്ത്യൻ ഭാഷകളിലും പ്രമുഖ എമിറാത്തി കവി ഡോ. ഷിഹാബ് ഘാനെം രചിച്ച പ്രത്യേക അറബിക് ഭാഗവും ഉൾപ്പെടുത്തിയതാണ് വന്ദേ മാതരം ബിയോണ്ട് ബോർഡേഴ്സ്. 'വന്ദേ മാതരം' 150 വർഷം പൂർത്തിയാകുന്നതിന്റെ സ്മരണയ്ക്കായാണ് ഈ പ്രത്യേക അവതരണം.
ബഹുഭാഷാ സ്വഭാവമാണ് 'വന്ദേ മാതരം ബിയോണ്ട് ബോർഡേഴ്സ്' എന്ന അവതരണത്തിന്റെ പ്രത്യേകത. വന്ദേ മാതരം ഏഴ് ഇന്ത്യൻ ഭാഷകളിൽ ആലപിക്കുന്നതോടൊപ്പം, ആദ്യമായി ഒരു പ്രത്യേക അറബിക് ഭാഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
155-ലധികം ഭാഷകളിൽ പാടാൻ കഴിയുന്ന, ബഹുഭാഷാ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാണ് സുചേത. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രമുഖ വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവും നേടിയിട്ടുണ്ട്.
ഓഗസ്റ്റ് 15-ന് മാക്രോ വിഷൻ അക്കാദമിയിൽ നടക്കുന്ന പ്രത്യേക സംഗീതപരിപാടിക്കായാണ് സുചേത ബുർഹാൻപൂരിലെത്തിയത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിയിൽ അവർ ഗാനങ്ങൾ അവതരിപ്പിക്കും.
Content Highlights: Guinness record holder Sucheta Satish released 'Vande Mataram Beyond Borders' at Macro Vision Academy., The song features seven Indian languages and an Arabic section by Dr. Shihab Ghanem., Released to commemorate the 150th anniversary of Vande Mataram., Sucheta performed live at the academy for Independence Day celebrations on August 15.