സൗദിയിലെ എണ്ണ ഭീമനായ അരാംകോയുടെ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി വിമതരുടെ ആക്രമണം. ചൊവ്വാഴ്ച രാത്രിയാണ് ആസ്ഥാനത്തിന് സമീപം ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടത്. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ തീപ്പിടിത്തമുണ്ടാവുകയും ജീവനക്കാരോട് ഉടൻ പ്രദേശം ഒഴിഞ്ഞ് പോകാൻ നിർദ്ദേശം നൽകുകയും ചെയ്തു.
നാല് മിസൈലുകളും അഞ്ച് ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ചെന്ന് സൗദി സഖ്യസേന അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങൾ വീണ് കെട്ടിടത്തിൽ തീപ്പിടിത്തം ഉണ്ടാകുകയായിരുന്നു. ആളപായം രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നാലുപേർക്ക് പരിക്കേൽക്കുകയും 15 വീടുകൾക്ക് കേടുപാടു സംഭവിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
Content Highlights: Houthi rebels attacked Saudi Aramco's headquarters in Dhahran using missiles and drones., The Saudi coalition successfully intercepted the incoming missiles and drones., Debris from intercepted missiles caused a fire at the Aramco facility, though no casualties were reported there., Four people were injured and 15 homes damaged due to falling missile debris in Riyadh.