ഹൂതി ആക്രമണങ്ങൾ; റിയാദിലെ സ്‌കൂളുകളിൽ ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം| നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം| നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

റിയാദ്: റിയാദിലെ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ഒരാഴ്ചത്തേക്ക് നിർത്തിവെച്ചു. ഓൺലൈൻ പഠനം നടത്താൻ അധികൃതർ സ്കൂളുകൾക്ക് നിർദേശം നൽകി. അധ്യാപകരും ജീവനക്കാരും ഓൺലൈൻ ആയി ജോലി ചെയ്യണം.

ഞായറാഴ്ച രാവിലെയാണ് പല സ്‌കൂളുകളും രക്ഷിതാക്കൾക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകിയത്. ഹൂതി ആക്രമണങ്ങളെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന.