ബ്രഹ്‌മശ്രീ മുണ്ടക്കൊടി ഇല്ലത്ത് വിഷ്ണു നമ്പൂതിരി സ്മാരക പുരസ്‌കാരം സമ്മാനിച്ചു

ഗായത്രി അദ്ധ്യക്ഷന്‍ പി.എന്‍.സതീശനും, മുഖ്യ കാര്യദര്‍ശി പി.എന്‍.വെങ്കിടേശ്വരനും എം. വി. രാമന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ ഉപഹാരം സമര്‍പ്പിക്കുന്നു.
ഗായത്രി അദ്ധ്യക്ഷന്‍ പി.എന്‍.സതീശനും, മുഖ്യ കാര്യദര്‍ശി പി.എന്‍.വെങ്കിടേശ്വരനും എം. വി. രാമന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ ഉപഹാരം സമര്‍പ്പിക്കുന്നു.

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഗായത്രി എന്ന സമുദായിക സാംസ്‌കാരിക കൂട്ടായ്മയുടെ പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പും ഓണഘോഷ പരിപാടികളും പുരസ്‌കാരദാന ചടങ്ങളും നടന്നു. തന്ത്രിമുഖ്യൻ മുണ്ടക്കൊടി ഇല്ലത്ത് ബ്രഹ്‌മശ്രീ വിഷ്ണു നമ്പൂതിരിയുടെ സ്മരണാർത്ഥം ഗായത്രി കൂട്ടായ്മ നല്കി വരുന്ന 'ബ്രഹ്‌മശ്രീ മുണ്ടക്കൊടി ഇല്ലത്ത് വിഷ്ണു നമ്പൂതിരി സ്മാരക പുരസ്‌കാരം' തൃശ്ശൂർ നാമംഗലത്ത് മന പരമേശ്വരന്റെയും ജിഷയുടേയും മകൾ വന്ദന ഏറ്റുവാങ്ങി. ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന ഗായത്രി കുടുംബത്തിലെ കുട്ടികൾക്കാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. ക്യാഷ് അവാർഡും ഫലകവും ആണ് ആദരവായി നല്കുന്നത്. ഗായത്രി അദ്ധ്യക്ഷൻ ശ്രീ.പി.എൻ.സതീശനും, മുഖ്യ കാര്യദർശി ശ്രീ.പി.എൻ.വെങ്കിടേശ്വരനും പരേതന്റെ മകൻ ശ്രീ എം. വി. രാമൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉപഹാരം സമർപ്പിച്ചത്.

കൂട്ടായ്മ യുടെ ഓണാഘോഷവും വാർഷിക ജനറൽ ബോഡി യോഗവും നോയിഡ അയ്യപ്പ ക്ഷേത്രത്തിലെ ശബരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പി എൻ എസതീശൻ (പ്രസിഡന്റ്), പി എൻ വെങ്കിടേശ്വരൻ പോറ്റി (സെക്രട്ടറി), ആര്യാ വാസുദേവൻ ( വൈസ് പ്രസിഡന്റ്), ആശാ രാമൻ, കിരൺ സൂര്യ (ജോ.സെക്രട്ടിറിമാർ), അഭിരാം ( ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ഭാരവാഹികളെ യോഗത്തിൽ  തിരഞ്ഞെടുക്കുകയുണ്ടായി.

പരിപാടിയിൽ ഡൽഹിയിലെ മലയാള സാമുദായിക സംഘടനാ ഭാരവാഹികളെ ആദരിക്കുകയുണ്ടായി. ഒപ്പം ഡൽഹിയിലെ വിവിധ കേരള സ്കൂളുകളിൽ നിന്നും മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടിക്ക് ( പ്രജിത്ത് - ആർകെ പുരം കേരള സ്കൂൾ), അകവൂർ നാരായണൻ സ്മാരക മലയാള പഠന പുരസ്‌കാരം സമ്മാനിച്ചു.

ഗായത്രി കൂട്ടായ്മ അംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടികൾക്കുള്ള വിനായക് മെമ്മോറിയൽ, വിഷ്ണു മെമ്മോറിയൽ അവാർഡുകളും വിതരണം ചെയ്തു. ഓണസദ്യയോടും ഒപ്പം കുട്ടികളുടെ കലാ പരിപാടികളോടും കൂടി വൈകിട്ട് 4 മണിയോടെ ഓണാഘോഷം പര്യവസാനിച്ചു