'വിമാനത്താവളങ്ങളും തുറമുഖങ്ങളും ജിദ്ദ അടക്കമുള്ള നഗരങ്ങളും ആക്രമിക്കും'; സൗദിക്ക് മുന്നറിയിപ്പുമായി ഹൂതി വിമതർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ദുബായ്: സൗദി അറേബ്യയിലേക്ക് വ്യാപകമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതർ. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ജിദ്ദ അടക്കമുള്ള നഗരങ്ങൾ എന്നിവയെല്ലാം ലക്ഷ്യമിടുമെന്ന് ഹൂതികൾ അറിയിച്ചു. സൗദിയിലെ ഷുഖൈഖ വൈദ്യുതി നിലയം ആക്രമിക്കുമെന്നും ഹൂതികൾ ഭീഷണി മുഴക്കി. മക്കയും മദീനയും ഒഴികെയുള്ള വ്യോമപാത സുരക്ഷിതമല്ലെന്നും ഹൂതികൾ വ്യക്തമാക്കി.

യെമനിലെ തുറമുഖം ആക്രമിക്കുമെന്ന സൗദിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹൂതികളുടെ ഭീഷണി. യെമനിലെ ഹുദൈദ തുറമുഖം ആക്രമിക്കുമെന്നായിരുന്നു സൗദി സഖ്യസേനയുടെ മുന്നറിയിപ്പ്.

അതേസമയം ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് എയർ ഇന്ത്യ നീട്ടിവെച്ചു. ഈ മാസം 24 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു. റിയാദ്, ദമാം സർവീസുകൾ ഈമാസം 30 വരെ ഉണ്ടാകില്ലെന്നും കമ്പനികൾ വ്യക്തമാക്കി.

Content Highlights: Yemen's Houthi rebels warned of large-scale strikes on Saudi airports, ports, the Shuqaiq power plant, and cities including Jeddah—declaring airspace unsafe except Mecca and Medina—while Air India extended Saudi flight suspensions.