പിതാവിനോട് അനീതി കാട്ടിയെന്നുകരുതി മറ്റുള്ളവരോട് അന്യായം കാണിക്കില്ല-സി.എം.ആർ.എൽ. കേസിൽ ചാണ്ടി ഉമ്മൻ

#സ്വന്തം ലേഖകൻ
ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മൻ

മസ്കറ്റ്: പിതാവിനോട് അനീതി കാട്ടിയെന്നുവെച്ച് മറ്റുള്ളവരോട് അന്യായം കാണിക്കാൻ കോൺഗ്രസ് തയ്യാറല്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. സി.എം.ആർ.എൽ. കേസിനെക്കുറിച്ച് ഒമാനിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

സി.എം.ആർ.എൽ. വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണം. അന്വേഷണത്തിൽ സർക്കാർ കൃത്യമായ സമയമെടുത്തു പ്രവർത്തിക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

എസ്.എൻ.ഡി.പി. ഒമാൻ യൂണിയൻ സംഘടിപ്പിച്ച ഗുരുവർഷം പരിപാടിയിൽ പങ്കെടുക്കാൻ മസ്കറ്റിലെത്തിയതായിരുന്നു ചാണ്ടി ഉമ്മൻ.