കേരള കലാസമിതിയുടെ കേരളപ്പിറവി ദിനാഘോഷം

വിശാഖപട്ടണം: കേരള കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വിവിധ കലാപരിപാടികളോടെയും സാംസ്കാരിക പരിപാടികളോടെയും വർണാഭമായി നടന്നു. കേരള കലാസമിതി പ്രസിഡന്റ് എൻ.എം. പിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. ഹരിദാസ് സ്വാഗതപ്രസംഗം നടത്തി. കേരളത്തിന്റെ സാംസ്കാരിക പൈതൃകവും മലയാള ഭാഷയുടെ മഹത്വവും പ്രവാസി മലയാളികൾക്കിടയിൽ ഭാഷയും സംസ്കാരവും നിലനിർത്തുന്നതിന്റെ പ്രാധാന്യവും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

സമിതി ക്ലാസ് റൂമ് മലയാളം മിഷൻ വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സമിതിയുടെ ജോയിന്റ് ട്രഷറർ ജോസ്സി പി.എക്സിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. സമിതിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സേവനങ്ങളെയും സഹകരണത്തെയും യോഗം പ്രത്യേകം അനുസ്മരിച്ചു. സമിതിയുടെ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ, മലയാളം മിഷൻ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.