എം.സി.എസ്. കേരളപ്പിറവി ദിനം ആഘോഷിച്ചു

പുണെ : മലയാളി കൾച്ചറൽ സൊസൈറ്റി ചിക്കലിയുടെ കീഴിൽ പ്രവർത്തിക്കുന്ന എം.സി.എസ്. മലയാളം മിഷന്റെ നേതൃത്വത്തിൽ എം.സി. എസ്. ഭവനിൽ കേരളപ്പിറവി ആഘോഷിച്ചു.
പ്രസിഡൻറ് ടി.വി. മഹേഷ് കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ ചിത്രകാരിയും ദേശീയ അവാർഡ് ജേതാവുമായ കൃഷ്ണപ്രിയ ആഘോഷ പരിപാടികൾ ഉദ്ഘാടനംചെയ്തു.
എം.സി.എസ്. മലയാളം മിഷൻ അധ്യാപിക വിദ്യാപ്പിള്ള, ജനറൽ സെക്രട്ടറി സുഭാഷ് കുട്ടൻ, മലയാളം മിഷൻ കോഡിനേറ്റർ ടി.കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ അധ്യാപികമാർ, വിദ്യാർഥികൾ, എം.സി.എസ്. കുടുംബാംഗങ്ങൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ആര്യ മഹേഷ് കുമാർ അവതാരകയായിരുന്നു.ജോയിന്റ് കോഡിനേറ്റർ കെ.പി. രവീന്ദ്രൻ, ഉഷാസുധാകരൻ, എം.സി. എസ്. ഭരണസമിതി, ഉപസമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.