രക്തദാനക്യാമ്പ് നടത്തി

വഡോദര : വഡോദര ടയർ അസോസിയേഷൻ ചാരിറ്റബിൾ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തുടർച്ചയായി അഞ്ചാംവർഷവും രക്തദാനക്യാമ്പ് നടത്തി.

ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഴുവൻ പ്രവർത്തകരും രക്തദാനം നടത്തി.

വഡോദര കേരള സമാജം പ്രസിഡന്റ് മോഹൻ ബി. നായർ ക്യാമ്പ് ഉദ്ഘാടനംചെയ്തു.

ടയർ അസോസിയേഷൻ ചാരിറ്റബിൾ സേവാ ട്രസ്റ്റ് അഡ്വൈസർ വിശ്വനാഥ് ഡി. നായർ, സുരേഷ് ബി. നായർ, പ്രസിഡന്റ് ദേവദാസ് നമ്പ്യാർ, സെക്രട്ടറി ശ്യാം ചെറിയാൻ, ട്രഷറർ അനീഷ് നായർ എന്നിവർ പ്രസംഗിച്ചു. ടയർ അസോസിയേഷൻ ചാരിറ്റബിൾ സേവാ ട്രസ്റ്റിന്റെ മറ്റു ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.