ശ്രീനാരായണ മന്ദിരസമിതി വാർഷികയോഗം

മുംബൈ : ശ്രീനാരായണ മന്ദിരസമിതിയുടെ അറുപത്തിരണ്ടാമത് വാർഷിക പൊതുയോഗം സമിതിയുടെ ചെമ്പൂർ കോംപ്ലക്‌സിൽ നടന്നു. പ്രസിഡന്റ് എം.ഐ. ദാമോദരൻ അധ്യക്ഷതവഹിച്ചു. ചെയർമാൻ എൻ. മോഹൻദാസ് സ്വാഗതംപറഞ്ഞു. ജനറൽസെക്രട്ടറി ഒ.കെ. പ്രസാദ് വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.വി. ചന്ദ്രൻ, അസിസ്റ്റന്റ് ട്രഷറർ പി. പൃഥ്വിരാജ് എന്നിവർചേർന്ന് വരവു ചെലവ് കണക്ക് അവതരിപ്പിച്ചു.

വിദ്യാഭ്യാസ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ വരുംവർഷങ്ങളിൽ കൂടുതൽ വിപുലീകരിക്കുമെന്ന് സമിതി പ്രസിഡന്റ് എം.ഐ. ദാമോദരൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെ സംബന്ധിക്കുന്ന 2,70,000 ചരിത്രരേഖകൾ ഡിജിറ്റൽ രൂപത്തിലാക്കിയെന്നും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും എം.ഐ. ദാമോദരൻ പറഞ്ഞു.

സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽനടന്ന ദ്വിദിന പഠനക്യാമ്പ്, ഹരിദ്വാറിൽ സമിതിയുടെ വകയായുള്ള ആശ്രമത്തിന്റെ നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സമിതിക്ക് ഇപ്പോഴുള്ള 39 യൂണിറ്റുകളുടെയും പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിന്റെയും ഭാഗമായി ഒൻപത് പുതിയ ഗുരുസെന്ററുകൾ കൂടി ആരംഭിച്ചു.

ചെമ്പൂർ വിദ്യാഭ്യാസ സമുച്ചയത്തിലെ വികസന പ്രവർത്തനങ്ങൾ, ഉൽവയിലെ എസ്.എൻ.ജി. ഇന്റർനാഷണൽ സ്കൂളിന്റെ പ്രവർത്തനം, പുതുതായി നിർമിച്ച താരാപൂരിലെ ഡോ. പൽപ്പു മെമ്മോറിയൽ ഇന്റർനാഷണൽ സ്‌കൂൾ കെട്ടിടത്തിൽ സ്‌കൂളിന്റെ പ്രവർത്തന പുരോഗതി, ശ്രീനാരായണഗുരു വിദ്യാഭ്യാസ സമുച്ചയം കല്പിത സർവകലാശാലയാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണാധികാരം ലഭിച്ചത് തുടങ്ങിയവ ഇതിനുദാഹരണങ്ങളാണെന്നും ചെയർമാൻ എൻ. മോഹൻദാസ് പറഞ്ഞു. ചെമ്പൂരിലെ മന്ദിരസമിതി വിദ്യാഭ്യാസ സമുച്ചയത്തിൽ എട്ട് പുതിയ കോഴ്സുകൾകൂടി ആരംഭിച്ചു.

സമിതി കൂടുതൽ യൂണിറ്റുകൾ രൂപവത്കരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടവതരിപ്പിച്ചുകൊണ്ട് ജനറൽസെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു. ട്രഷറർ വി.വി. ചന്ദ്രൻ, അസി. ട്രഷറർ പി. പൃഥ്വിരാജ് എന്നിവർചേർന്ന് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു നന്ദി പറഞ്ഞു.

ഭാരവാഹികളായ അസിസ്റ്റന്റ് സെക്രട്ടറി വി.എൻ. അനിൽകുമാർ, സോണൽ സെക്രട്ടറിമാരായ വി.വി. മുരളീധരൻ, മായാ സഹജൻ, കെ. മോഹൻദാസ്, കെ. ഉണ്ണികൃഷ്ണൻ, പി. ഹരീന്ദ്രൻ, എൻ.എസ്. രാജൻ, പി.പി. കമലാനന്ദൻ എന്നിവരും പങ്കെടുത്തു. കെ. നടരാജൻ, കെ.എൻ. ജ്യോതീന്ദ്രൻ, കെ. രാധാകൃഷ്ണ പണിക്കർ, എം.ജി. രാഘവൻ, രാജു കേശവൻ, എ.കെ . വേണുഗോപാൽ, കെ. ഗോവർധനൻ, ഡോ. ശ്യാമാ വിശ്വംഭരൻ, സുധീർ കരുണാകരൻ, ഡി. അശോകൻ, പി. ആർ. ബാബുരാജ് എന്നിവർ പങ്കെടുത്തു.