സമ്മാനവിതരണം നടത്തി

മുംബൈ : പ്രോഗ്രസീവ് ആർട്സ് ക്ലബ് (സാക്കിനാക്ക മലയാളി സമാജം) ഓണഘോഷത്തിന്റെ സമാപനവും വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയികളായവർക്കുള്ള സമ്മാന വിതരണവും മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ആർ.ഡി. ഹരികുമാർ നിർവഹിച്ചു.

ഓണഘോഷ കൺവീനർ എൻ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനയോഗത്തിൽ പ്രസിഡന്റ് കെ. പവിത്രൻ, സെക്രട്ടറി കണ്ണൻ തങ്കപ്പൻ, വിവിധസംഘടന പ്രതിനിധികളായ ജയലക്ഷ്മി സുരേഷ്, സലില സദാനന്ദൻ, ജോസ്‌കെ.കെ, സുധാകരൻ, അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി സാജിത മുഹമ്മദ് നന്ദി പറഞ്ഞു.