കുർളയിൽനിന്ന് കേരളത്തിലേക്ക് ദീപാവലി സ്‌പെഷ്യൽ തീവണ്ടി

ഒക്ടോബർ 15 മുതൽ നവംബർ 21 വരെ

മുംബൈ : പൂജ, ദീപാവലി തിരക്ക് കണക്കിലെടുത്ത് കുർള എൽ.ടി.ടി.യിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രതിവാര പ്രത്യേക തീവണ്ടിയോടും. കൊങ്കൺപാതയിലൂടെ കോട്ടയം വഴി ഒക്ടോബർ 15 മുതൽ നവംബർ 21 വരെയാണ് സർവീസ്.

എൽ.ടി.ടി. -തിരുവനന്തപുരം നോർത്ത് (01463): ഒക്ടോബർ 15 മുതൽ നവംബർ 19 വരെ വ്യാഴാഴ്ചകളിൽ എൽ.ടി.ടി.യിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം നോർത്ത് -എൽ.ടി.ടി. (01464): ഒക്ടോബർ 17 മുതൽ നവംബർ 21 വരെ ശനിയാഴ്ചകളിൽ തിരുവനന്തപുരം നോർത്തിൽനിന്ന് ഉച്ചയ്ക്ക് 2.15-ന് പുറപ്പെട്ട് അടുത്തദിവസം രാത്രി 11.55-ന് എൽ.ടി.ടി.യിൽ എത്തിച്ചേരും.

നാല് തേഡ് എ.സി., 11 സ്ലീപ്പർ, അഞ്ച് ജനറൽ കോച്ചുകളാണ് വണ്ടിയിലുണ്ടാകുക.

താനെ, പൻവേൽ, പെൻ, റോഹ, ചിപ്ലൂൺ, സംഗമേശ്വർറോഡ്, രത്‌നഗിരി, കങ്കാവ്‌ലി, സിന്ധുദുർഗ്, കുഡാൽ, സാവന്ത്‌വാഡി, തിവിം, കർമാലി, മഡ്ഗാവ്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം,

ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊല്ലം, വർക്കല, ശിവഗിരി, തിരുവനന്തപുരം നോർത്ത് എന്നിവയാണ് സ്റ്റോപ്പുകൾ.