മുംബൈ മെട്രോപാതകൾ ജനപ്രിയമാകുന്നു

യാത്രചെയ്തവർ 33.28 കോടി; ഏറ്റവും തിരക്കേറിയ ലൈൻ 2എ

മുംബൈ : നഗരത്തിൽ സമീപകാലത്ത് ആരംഭിച്ച നാല് മെട്രോലൈനുകളിലായി യാത്രചെയ്തവരുടെ എണ്ണം 33.28 കോടി കവിഞ്ഞു. 19.90 കോടി യാത്രക്കാരുമായി ലൈൻ 2-എ മുന്നിലാണ്. തൊട്ടുപിന്നാലെ 12.68 കോടി യാത്രക്കാരുമായി ലൈൻ 7 രണ്ടാം സ്ഥാനത്തുണ്ട്. ഗുണ്ടാവലി സ്റ്റേഷനിലൂടെ കടന്നുപോയത് 3.28 കോടി യാത്രക്കാരാണ്. 3.45 കോടി യാത്രക്കാർ കടന്നുപോയ അന്ധേരി വെസ്റ്റാണ് ഏറ്റവുംതിരക്കേറിയ സ്റ്റേഷൻ. ദഹിസർ ഈസ്റ്റിനും അന്ധേരി വെസ്റ്റിനുമിടയിൽ കടന്നുപോകുന്ന ലൈൻ 2-എ ഉപയോഗിച്ചത് 19,90,65,880 പേരായിരുന്നു. അന്ധേരി വെസ്റ്റിലൂടെ 3,45,52,088 യാത്രക്കാരും ദഹിസർ ഈസ്റ്റിലൂടെ 1,49,11,485 പേരും മണ്ഡപേശ്വരിലൂടെ 1,45,60,742 പേരും, ആനന്ദ്‌നഗറിലൂടെ 1,39,58,981 പേരും എക്സാർ സ്റ്റേഷനിലൂടെ 1,30,20,795 പേരും യാത്ര ചെയ്തു. ലോവർഓഷിവാരയിൽ 1,03,63,022 പേരും മലാഡ് വെസ്റ്റിൽ 1,34,15,773 പേരും ലോവർ മലാഡിൽ 1,26,23,301 പേരും മീത്ത്ചൗക്കിയിൽ 1,17,46,706 പേരും ദഹാനുകർവാഡിയിൽ 1,14,67,194 പേരും യാത്രചെയ്തു. ഗുണ്ടാവലിക്കും ദഹിസർ ഈസ്റ്റിനും ഇടയിലുള്ള ലൈൻ 7-ൽ ആകെ 12,68,92,953 പേർ യാത്രചെയ്തു. അന്ധേരി ഈസ്റ്റിലെ ഗുണ്ടാവ്ലി ഏറ്റവും തിരക്കേറിയ സ്റ്റേഷനാണ്. 3,28,15,423 യാത്രക്കാരാണ് ഇതുവഴി കടന്നുപോയത്. തൊട്ടുപിന്നാലെ മഗതാനെ 1,20,81,874, ആരേ 1,07,74,493, ഒവരിപാഡ 95,33,564, ദിൻദോഷി 85,74,536, കുരാർ 81,68,227, ഗോരേഗാവ് ഈസ്റ്റ് 80,83,249 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്ക്. ലൈൻ 9- ൽ 61,02,997 യാത്രക്കാരുണ്ടായിരുന്നു. കാശിഗാവ് 32,85,605 യാത്രക്കാരുമായി ഇവിടെ മുന്നിലാണ്. തൊട്ടുപിന്നിൽ 10,38,164 യാത്രക്കാരുമായി മീരാഗാവ്, 8,92,127 യാത്രക്കാരുമായി ദഹിസർ, 8,87,101 യാത്രക്കാരുമായി പാണ്ടുരംഗവാഡി എന്നീ സ്റ്റേഷനുകളുമുണ്ട്. ലൈൻ 2 ബി 7,60,831 യാത്രക്കാരെ രേഖപ്പെടുത്തിയിട്ടുണ്ട്.

മാൻഖുർദിൽ 2,14,485 പേർ യാത്ര ചെയ്തു. തൊട്ടുപിന്നാലെ മണ്ഡലെയിൽ 1,67,155 പേരും സി.എസ്.എം.സി-ചെമ്പൂരിൽ 1,48,179, ദേവ്‌നറിൽ 1,01,192 പേരും ഡയമണ്ട്ഗാർഡനിൽ 99,330 പേരും ചെമ്പൂരിൽ 30,490 പേരും യാത്ര ചെയ്തു.