വിസ്ഡം സ്കൂളിൽ അധ്യാപകദിനവും പൂർവവിദ്യാർഥി സംഗമവും

പുണെ : ദെഹുറോഡ് സൗത്ത് ഇന്ത്യൻ എജുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സേത്ത് എച്ച്. എ. ബർലോട്ട മെമ്മോറിയൽ വിസ്ഡം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ അധ്യാപകദിനവും പൂർവവിദ്യാർഥി സംഗമവും നടത്തി. വിവിധ കലാപരിപാടികളും വിനോദ പരിപാടികളുമുണ്ടായി.

പി.സി.എം.സി. കോർപ്പറേറ്റർ നിലേഷ് തരസ്, മുൻ കോർപ്പറേറ്റർ ബാലാസാഹേബ് തരസ്, ബാങ്ക് ഓഫ് ഇന്ത്യ ദെഹുറോഡ് ശാഖ ചീഫ് മാനേജർ ലളിത് കുമാർ കാലെ, സ്കൂൾ പ്രിൻസിപ്പൽ ഗായത്രി ധമനേക്കർ, അസിസ്റ്റന്റ് പ്രിൻസിപ്പലും പൂർവവിദ്യാർഥിയുമായ ഖുഷ്ബു സിങ്, പൂർവവിദ്യാർഥി സാഗർ ഭോസ്‌ലെ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു .

അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപക-അനധ്യാപക ജീവനക്കാരെ സ്കൂൾ മാനേജ്മെന്റ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു.

സൗത്ത് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സ്കൂൾ ചെയർമാനുമായ ജയശങ്കർ ജയ് സിങ്, ജനറൽ സെക്രട്ടറി പാർവതി ബാബു, വൈസ് പ്രസിഡന്റ എ. കെ. പ്രേംചന്ദ്രൻ, വൈസ് ചെയർമാൻ കെ.കെ. പിള്ള, ഖജാൻജി ജേക്കബ് ജി. നാടാർ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ഷെറിൻ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. അധ്യാപകരായ രാധിക ബക്ഷി, ജെ. ഷാരോൺ ഗിഫ്റ്റി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.