യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമുമായി ഖാർഘർ കേരളസമാജം

ഖാർഘർ : ഖാർഘർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഇന്റർനാഷണലിന്റെ സഹായ സഹകരണത്തോടെ യുവജനങ്ങളെ ( 12 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർ) പബ്ലിക് സ്പീകിങ് , ആശയവിനിമയം, നേതൃത്വപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്നതിനായി രൂപകല്പന ചെയ്ത ശില്പശാല പരമ്പര ഖാർഘർ കേരളസമാജം തുടങ്ങി.

എട്ടു സെഷനുകളായി എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ആറ് മണിക്കാണ് ശില്പശാല നടക്കുന്നത്. ഖാർഘർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഇന്റർനാഷനൽ ആണ് ഈ ശില്പശാല നടത്തുന്നത്.

സെഷനുകൾ സ്റ്റാൻഡേഡ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് മീറ്റിങ്ങുകളെ അനുകരിക്കുന്നു, അജൻഡകൾ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി ഓഫീസർമാർ, തയ്യാറാക്കിയ പ്രസംഗങ്ങൾ, അപ്രതീക്ഷിത പ്രസംഗം (ടേബിൾ ടോപ്പിക്കുകൾ), സൃഷ്ടിപരമായ വിലയിരുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

യുവാക്കളിൽ ഘടനാപരമായ പ്രസംഗങ്ങൾ തയ്യാറാക്കുകയും നടത്തുകയും വേദി ഭയത്തെ മറികടക്കുകയും ചെയ്യുക, വിഷയങ്ങൾക്കിടയിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക. വോയ്സ് പ്രൊജക്‌ഷൻ, വേഗം, പദാവലി, ശരീര ആംഗ്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുക, സഹായകരവും ക്രിയാത്മകവുമായ വിമർശനങ്ങൾ എങ്ങനെ നൽകാമെന്നും സ്വീകരിക്കാമെന്നും പഠിക്കുക, മീറ്റിങ്ങുകൾ നടത്തുക, ഗ്രൂപ്പ് ഡൈനാമിക്‌സ് കൈകാര്യം ചെയ്യുക, പാർലമെന്ററി നടപടിക്രമങ്ങൾ പരിശീലിക്കുക ഇങ്ങനെ വിവിധോദ്ദേശ്യ പരിപാടിയാണ് ഖാർഘർ കേരള സമാജം തുടങ്ങിയത് .ഇന്നത്തെ സാഹചര്യത്തിൽ സ്കൂൾ ക്ലാസ്റൂം തികച്ചും മാർക്ക് ലഭിക്കുന്നതിനുള്ള പഠന പ്രക്രിയയിൽ മാത്രം ചുരുങ്ങിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് തികച്ചും വ്യത്യസ്തമായ പരിശീലനം ഇതിലൂടെ ലഭിക്കുമെന്ന് ഖാർഘർ കേരള സമാജം കരുതുന്നു. ഇതാദ്യമായാണ് ഇന്റർനാഷണൽ തലത്തിൽ പ്രവർത്തനം നടത്തുന്ന ടോസ്റ്റ് മാസ്റ്റേഴ്‌സ് കബ് ഒരു സമാജത്തിനായി യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം നടത്തുന്നത്. വിശദാംശങ്ങൾക്ക് 97277 80169.