ലീല സർക്കാരിനെ സന്ദർശിച്ച് മന്ത്രി എം. ലിജു

മുംബൈ : പ്രശസ്ത വിവർത്തക ലീല സർക്കാരിനെ സന്ദർശിച്ച് കേരളമന്ത്രി എം. ലിജു. മുംബൈ സന്ദർശനത്തിന്റെ ഭാഗമായാണ് കേരള എക്സൈസ് മന്ത്രിയായ എം. ലിജു, ഭാര്യക്കും മകൾക്കുമൊപ്പം ലീല സർക്കാരിനെ കാണാനെത്തിയത്. നെരൂളിലെ വണ്ടർപാർക്കിന് സമീപത്തെ വസതിയിലെത്തിയ മന്ത്രി ലീല സർക്കാരിനെ പൊന്നാടയണിയിച്ചു
130-ലധികം ബംഗാളി കൃതികൾ മലയാളത്തിലെത്തിച്ച ലീല സർക്കാരിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ഈ വീട്ടിൽ വേറെയാരൊക്കെയുണ്ടെന്ന് തിരക്കിയപ്പോൾ ഞാനും ലീല സർക്കാരും എന്ന് നർമത്തോടെ അവർ മറുപടിനൽകി. മാതൃഭൂമി പ്രസിദ്ധീകരിച്ച ശരദിന്ദു ബന്ദോപാധ്യായയുടെ ‘ബ്യോംകേഷ് ബക്ഷി’ കഥകളുടെ ഒന്നാംഭാഗം ഒപ്പിട്ട് ലീലസർക്കാർ മന്ത്രിക്ക് സമ്മാനിച്ചു. ഒപ്പം എല്ലാവർക്കും നന്ദിസൂചകമായി മധുരം പങ്കുവെക്കുകയും ചെയ്തു.