നാസിക് കേരളസേവാസമിതി ഓണം ആഘോഷിച്ചു

നാസിക് : കേരള സേവാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ നടന്നു. ഉപ്നഗറിലെ ഇച്ചാമണി ഹാളിലായിരുന്നു രണ്ടുദിവസത്തെ ആഘോഷ പരിപാടികൾ. സമിതി പ്രസിഡന്റ് രഞ്ജിത് നായർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജനറൽ സെക്രട്ടറി ജി. എം. നായർ സ്വാഗതവും വൈസ് പ്രസിഡന്റ് കോരുത് കോശി നന്ദിയും പറഞ്ഞു. നാസിക് ഡി.സി.പി. ചന്ദ്രകാന്ത് ഗാവ്‌ളി, വ്യവസായ പ്രമുഖൻ ബി. എൻ. വേണുഗോപാൽഎന്നിവർ മുഖ്യാതിഥികളായി. നോർക സെക്‌ഷൻ ഓഫീസർ അഖിൽ കൃഷ്ണൻ, സീനിയർ പോലീസ് ഇൻസ്പെക്ടർ സഞ്ജയ് പിസെ, നഗരസഭാംഗം പ്രശാന്ത് അശോക് ദിവെ, കൈലാസ് മുദലിയാർ, ജ്യോതി അനിൽ ജൊന്ധളെ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കലാ സെക്രട്ടറി സി. ആർ. ശശിയുടെ നേതൃത്വത്തിൽ സമിതി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച നൃത്തം, സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി.
ചാരിറ്റി പ്രവർത്തനങ്ങൾക്കായി ധനസമാഹരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ലക്കി ഡ്രോയും നടന്നു. ജ്യോതിഷ് മട്ടന്നൂരും രാജേഷ് നെടുമങ്ങാടും അവതരിപ്പിച്ച മോഹൻലാൽ ഫിഗർ ഷോയും ഏറെ ശ്രദ്ധ നേടി
.മാധ്യമപ്രവർത്തന രംഗത്ത് മനോജ് മാൽപാണി (ലോക്മത് സീനിയർ റിപ്പോർട്ടർ), നിഖിൽ റോക്‌ഡെ (പ്രതിനിധി, ദൈനിക് പുദാരി), പോലീസ് സേനയിൽ നവണാഥ് പോർജെ (ഉപ്നഗർ പോലീസ് സ്റ്റേഷൻ), വസന്ത് സാളുങ്കെ (നാസിക് റോഡ് പോലീസ് സ്റ്റേഷൻ), സിവിൽ ആശുപത്രിയിലെ രാജു സസാണെ, കലാരംഗത്ത് കുമാരി അമേയ ദീപു എന്നിവർ പുരസ്കാരത്തിന് അർഹരായി.
ട്രഷറർ ഫ്രാൻസിസ് ആന്റണി, ജോയിന്റ് സെക്രട്ടറി പി. ബി. നമ്പ്യാർ, കമ്മിറ്റി അംഗങ്ങളായ മധുസൂദനൻ, പി. വി. വിനോദ്, ബിജു ഇ. ഡി., വസന്ത് കുറുപ്പ്, മുരളീധരൻനായർ, വിജയകുമാർ, ഉണ്ണികൃഷ്ണൻ പിള്ള, അരവിന്ദ് എം. ജെ., സുമേഷ് ടിഡിൽ, മനോജ് പാനൂർ, പ്രസാദ് ആർ., സുമേഷ് നായർ, അശോകൻനായർ, റോയ് കുര്യൻ, സമീർ അറുമുഖം എന്നിവർ നേതൃത്വം നൽകി.