വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളുന്നതിലാണ് ഇന്ത്യയുടെ ശക്തി- ഉപരാഷ്ട്രപതി

പുണെ : വ്യത്യസ്ത സംസ്കാരങ്ങളെ സ്വാഗതംചെയ്യുകയും ആദരിക്കുകയും അവയെ ഉൾക്കൊള്ളുകയും ചെയ്യുന്നതിലാണ് ഇന്ത്യയുടെ ശക്തിയെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു.

പുണെയിലെ സിംബയോസിസ് അന്താരാഷ്ട്ര കല്പിത സർവകലാശാലയുടെ 23-ാമത് ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ബിരുദങ്ങൾ ഏറ്റുവാങ്ങുകയും ഇന്ത്യൻ ആതിഥ്യമര്യാദയുടെയും സംസ്കാരത്തിന്റെയും മധുരസ്മരണകളുമായി മടങ്ങുകയുംചെയ്യുന്ന ഈ സന്ദർഭം ഏറെ സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ധാരണ, അക്കാദമിക മികവ്, എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ സജീവപ്രതീകമായി സിംബയോസിസ് സർവകലാശാല കാലക്രമേണ വളർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ, ഉന്നത -സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.