തൃശ്ശൂർ പുണെക്കർ കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

പുണെ : പുണെയിൽ താമസിക്കുന്ന തൃശ്ശൂർ ജില്ലകാരുടെ കൂട്ടായ്മയായ തൃശ്ശൂർ പുണെക്കർ കൂട്ടായ്മയുടെ വാർഷിക പൊതുയോഗം നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ രുക്മിണി ഹാളിൽ നടന്നു .പ്രസിഡന്റ് കെ.കെ. അജിത് കുമാറിന്റെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ ജനറൽസെക്രട്ടറി പ്രവർത്തനറിപ്പോർട്ടും ഖജാൻജി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
യോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . കെ.കെ. അജിത് കുമാർ (പ്രസി) , നന്ദകുമാർ നായർ (വൈസ് പ്രസി.) , രാജീവൻ നോച്ചിരിയൽ (ജന. സെക്ര.), അനിൽകുമാർ നായർ (ജോ. സെക്ര.)കെ.കെ. ചിതാനന്ദൻ (ഖജാ.) , കെ. അരവിന്ദാക്ഷൻ നായർ (ജോ. ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികൾ.അശോക് ജി. നായരെ രക്ഷാധികാരിയായും വി.എം. കബീറിനെ ഇന്റേണൽ ഓഡിറ്ററായും തിരഞ്ഞെടുത്തു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായി ജോയ് ജോർജ്, കെ. പ്രഭാകരൻ, രാകേഷ് കെ. നായർ , എം.കെ. ശ്രീനിവാസൻ, ഇ.ജി. സോമനാഥൻ , നിർമല കൃഷ്ണകുമാർ നായർ, രാധാ നായർ, ഗീതാനായർ, സത്യൻ ഭാസ്കർ, ഹജീറ കബീർ , അശ്വതി നായർ, ദീപൻ മേനോത്ത്, ചന്ദ്രമോഹൻ പുലിയത്ത് , ഷാഹുൽ ഹമീദ് , കീർത്തി, അമൃത എന്നിവരെയും തിരഞ്ഞെടുത്തു.