എസ്.എൻ.ഡി.പി. മുംബൈ താനെ യൂണിയൻ ഗുരുജയന്തി ആഘോഷം

മുംബൈ : എസ്.എൻ.ഡി.പി. മുംബൈ താനെ യൂണിയൻ അനുബന്ധ ശാഖ യോഗങ്ങൾ, അനുബന്ധ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം നടന്നു. ഡോംബിവലി ഈസ്റ്റിലുള്ള കച്ച് കഡാവ പാട്ടിദാർ ഭവൻ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.
മഹാഗുരുപൂജക്കുശേഷം ഗുരുജയന്തി ആേഘാഷക്കമ്മിറ്റി ചെയർമാൻ അജയ്കുമാർ എം.പി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റും എം.എൽ.എ.യുമായ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് പരമേശ്വരൻ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീഡിയോ സന്ദേശം നൽകി. യൂണിയന്റെ വെബ്സൈറ്റിന്റെ ഉദ്ഘാടനകർമം ഗോപകുമാർ എം.എൽ.എ. നിർവഹിച്ചു. കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു എസ്.എസ്.സി, എച്ച്.എസ്.ഇ. പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു.
ചതയസദ്യക്ക് ശേഷം അംഗങ്ങളുടെ കലാപരിപാടികളുണ്ടായി. പ്രോഗ്രാം ജനറൽ കമ്മിറ്റി കൺവീനർ കെ.എസ്. കാർത്തികേയൻ നന്ദി പറഞ്ഞു.