കുവൈത്തിലേക്ക് ഇറാന്റെ ആക്രമണം; വിമാനത്താവളത്തിലെ പ്രവർത്തനം തടസ്സപ്പെട്ടു,സർവീസുകൾ പുനഃക്രമീകരിച്ചു

കുവൈത്ത്: കുവൈത്തിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനും പുറപ്പെടുന്നതിനുമാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ ഭൂരിഭാഗം വിമാനസർവീസുകളും പുനഃക്രമീകരിച്ചതായി കുവൈത്ത് എയർവേയ്‌സിന്റെ അറിയിച്ചു.
യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കണമെന്ന് കമ്പനി അഭ്യർഥിച്ചു. സർവീസുകളിലെ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റേർഡ് മൊബൈൽ നമ്പറുകളിലേക്ക് അറിയിപ്പായി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫ്, ലാൻഡിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി കുവൈത്തിൽ നിന്ന് 171 എന്ന നമ്പറിലോ, വിദേശത്തുനിന്ന് +965 24345555 അല്ലെങ്കിൽ 171 എന്ന നമ്പറിലോ ബന്ധപ്പെടാം. +965 1802050 എന്ന നമ്പറിലൂടെ വാട്ട്സ്ആപ്പ് സേവനവും ലഭ്യമാണ്.
Content Highlights: Kuwait Airways flight schedules adjusted due to missile and drone threats., Temporary suspension of take-off and landing operations at Kuwait International Airport., Passengers advised to check registered mobile numbers for status updates., Dedicated support channels available via phone (171) and WhatsApp (+965 1802050).