കുവൈത്ത് വിമാനത്താവള ആക്രമണം; പരിക്കേറ്റവരിൽ മൂന്ന് മലയാളികൾ

ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച കുവൈത്ത് വിമാനത്താവളം | Photo: AFP
ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച കുവൈത്ത് വിമാനത്താവളം | Photo: AFP

കുവൈത്ത് സിറ്റി: ഇറാന്റെ കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് മലയാളികൾ. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരിക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 12 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്‌മാൻ (55) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 63 ആയി ഉയർന്നിട്ടുണ്ട്. വിമാനത്താവളത്തിന് പുറമെ കുവൈത്തിലെ വിവിധ നയതന്ത്ര മിഷൻ ഓഫീസുകൾക്ക് നേരേയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ.

യുഎസ് നടത്തിയ ആക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇറാൻ കുവൈത്തിനും ബഹ്‌റൈനും നേരെ ആക്രമണങ്ങൾ നടത്തിയത്. ആക്രമണത്തെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്.

Content Highlights: Three Malayalis injured in the Iran-led attack on Kuwait airport., Total casualties include one Indian death and 63 total injuries., Attacks targeted the airport and various diplomatic mission offices., Kuwait airport operations have been completely suspended., The incident is identified as retaliation for US-led actions.