എസ്.എസ്.എഫ് സാഹിത്യോത്സവ്: കേരളം ജേതാക്കൾ

ചെന്നൈ : ചെന്നൈ എഗ്മോറിൽ നടന്ന ആറാമത് എസ്.എസ്.എഫ്. ദേശീയ സാഹിത്യോത്സവിൽ 620 പോയിന്റോടെ കേരള ഘടകം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ കർണാടകം രണ്ടാംസ്ഥാനവും മധ്യപ്രദേശ് വെസ്റ്റ് മൂന്നാംസ്ഥാനവും നേടി. രാജ്യത്തെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച മേളയിലെ വിജയികളെ ദേശീയ സെക്രട്ടറി ദിൽഷാദ് അഹ്‌മദാണ് പ്രഖ്യാപിച്ചത്. അടുത്തവർഷം ഏഴാമത് ദേശീയ സാഹിത്യോത്സവിന് കേരളം ആതിഥേയത്വം വഹിക്കും. തമിഴ്നാട് സംസ്ഥാന പ്രതിനിധികൾ കേരള നേതൃത്വത്തിന് ഔദ്യോഗികമായി പതാക കൈമാറി.
സമാപന സംഗമത്തിൽ ദേവർശോല അബ്ദുസ്സലാം മുസ്‌ല്യാർ, നൗഷാദ് ആലം മിസ്ബാഹി, മൻസൂർ ഹാജി, കെ.എ. ശഹാബുദീൻ, സയ്യിദ് കമാലുല്ലാഹ് സുഹൂരി, സി.പി. ഉബൈദുല്ലാഹ് സഖാഫി, അബ്ദുൽ ഹകീം ഇംദാദി, നിസാർ ഇംദാദി എന്നിവർ സംബന്ധിച്ചു.