ഗുമ്മുടിപ്പുണ്ടിയിൽ കേരളപ്പിറവി ദിനാഘോഷം

ചെന്നൈ : ഗുമ്മുടിപ്പുണ്ടി കൈരളി അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു.
ഭാഷാ പ്രതിജ്ഞ, ചിത്രരചനാമത്സരം, വടംവലിമത്സരം തുടങ്ങിയവയുണ്ടായിരുന്നു. ഹോട്ടൽ നസ്ലെ ഓഡിറ്റോറിയത്തിൽ റിച്ചാ ഷൈജന്റെ പ്രാർഥനാഗാനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്.
കൈരളി അസോസിയേഷൻ പ്രസിഡന്റ് ക്ലമന്റ് അധ്യക്ഷനായി. സെക്രട്ടറി ദാമോദരൻ സ്വാഗതം പറഞ്ഞു.
മത്സരങ്ങൾക്ക് പി.യു. രമേഷ് കുമാർ, ഫെബിൻ ക്ലമെന്റ് എന്നിവർ നേതൃത്വം നൽകി. നൂറോളം പേർ പങ്കെടുത്ത പരിപാടിയിലെ വിജയികൾക്ക് ക്യാഷ് പ്രൈസുകൾ നൽകി.