തെൻ ചെന്നൈ കൈരളി അസോ. ഓണാഘോഷംനടത്തി

ചെന്നൈ : തെൻ ചെന്നൈ കൈരളി അസോസിയേഷൻ മദിരാശി കേരള സമാജത്തിൽ വിപുലമായി ഓണാഘോഷം നടത്തി.

പ്രസിഡന്റ് കെ.പി. സുരേഷ്ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ സിനിമ, സീരിയൽ താരം എം. സൗന്ദര്യ മുഖ്യാതിഥിയായി. വി.സി. പ്രവീൺ, കെ.വി.വി. മോഹനൻ, അംബികാ ശിവകുമാർ, എ.ജി. തോമസ്, ടി.വി. വിജയകുമാർ, എം.പി. അൻവർ, ഡോ. കെ.ജെ. അജയകുമാർ, ടി. അനന്തൻ, ഡോ. വി. ജയപ്രസാദ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.

സെക്രട്ടറി അനിതാ ജയദേവ് സ്വാഗതവും ജി. മുരളി നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സി.കെ. ഗംഗാധരൻ നേതൃത്വംനൽകി. കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. പത്തിലും പന്ത്രണ്ടിലും ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് അംബികാ ബാലൻ സ്മാരക കഷ് അവാർഡ് സമ്മാനിച്ചു. സി.ടി.എം.എ. ഉത്സവിൽ കലാതിലകം, കലാപ്രതിഭ പുരസ്‌കാരം നേടിയ അഞ്ജനയെയും, അഭിനവിനെയും മറ്റു വിജയികളെയും മലയാളം മിഷൻ അധ്യാപികമാരായ വിനിത, ലേഖ തുടങ്ങിയവരെയും ആദരിച്ചു.