ബെളഗാവിയിൽ 28 ഏക്കർ കരിമ്പുകൃഷി നശിച്ചു

ഒരുകോടിയുടെ നഷ്ടം
ബെംഗളൂരു : ബെളഗാവിയിലെ ചിക്കോടിയിൽ കരിമ്പിൻപാടത്ത് തീപ്പിടിത്തം. 28 ഏക്കറിെല കരിമ്പുകൃഷി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തീ പടർന്നുപിടിച്ചത്.
വിളവെടുപ്പിന് പാകമായ കരിമ്പാണ് കത്തിനശിച്ചത്. ഒരു കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കർഷകർ പറഞ്ഞു.
നദി ഇംഗളഗാവ് ഗ്രാമത്തിലെ ബസപ്പ ചന്നണ്ണവര, ഈരപ്പ ചന്നണ്ണവര, ഗുരുബസു തേവരമണി, ജന്നഗൗഡ രാച്ചഗൗഡര, അപ്പസബ ഗിരമല്ലണ്ണവര, രാമണ്ണ ഗിരമല്ലണ്ണവര എന്നിവരുടെ കൃഷിയിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീപടർന്നത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.
അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. നാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.