കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ ഓണാഘോഷം

ബെംഗളൂരു : കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷന്റെ ഓണാഘോഷം 'നമ്മ പൊന്നോണം 2026' പി.സി. മോഹൻ എം.പി. ഉദ്ഘാടനംചെയ്തു. ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷനായി. സമാജം കർണാടക പ്രസിഡന്റ് എസ്.കെ. പിള്ള മുഖ്യപ്രഭാഷണം നടത്തി. മഹാദേവപുര എം.എൽ.എ. മഞ്ജുള ലിംബാവലി, ആലുവ എം.എൽ.എ. അൻവർ സാദത്ത് എന്നിവർ മുഖ്യാതിഥികളായി.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി റിങ്കൂ ചെറിയാൻ, എഴുത്തുകാരൻ സുധാകരൻ രാമന്തളി, സമാജം രക്ഷാധികാരി സി.പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വിവിധ കലാപരിപാടികളും ഗാനമേളയും നടത്തി.
വിവിധമേഖലകളിൽ മികവുതെളിയിച്ചവർക്കുള്ള പുരസ്കാര വിതരണവും നടത്തി. ഈസ്റ്റ് ഡിവിഷൻ വൈസ് ചെയർമാൻമാരായ മഹേഷ് ചെല്ലപ്പൻ, കെ.പി. അനിൽകുമാർ, കൺവീനർ ഡി. ഷാജി, ജോയിന്റ് കൺവീനർ സുഭാഷ് കൈമൾ,
സംഘാടക സമിതി ചെയർമാൻ കെ. വിജിത്ത്, കോ-ചെയർമാൻ ജിമ്മി ജോർജ്, ജിജു സിറിയക്, പ്രശാന്ത് എസ്.
കല്ലുവിളയിൽ, അശ്വതി രമണൻ, കെ. ഷംസുദ്ദീൻ, എയ്ഞ്ചൽ അന്ന ജിമ്മി, കാൽവിൻ ജിജു, ജി. മജീഷ്, സന്ധ്യ, ഷിജി എന്നിവർ നേതൃത്വംനൽകി.