കണ്ണൂർ സ്വദേശി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂർ കാപ്പാട് അരക്കിണർ ഗോവിന്ദാലയത്തിൽ മഹീഷിന്റെ മകൻ ഒ.എം. അഭിഷേക് (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഹൊസൂർ റോഡിലെ ഗസ്റ്റ്‌ലൈൻ ബസ്റ്റോപ്പിനു സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരു അത്തിബെലെയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അമ്മ: ജിഷ. സഹോദരി: അശ്മിക. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്കു കൊണ്ടുപോയി.അത്തിബെലെ മലയാളസമാജം പ്രവർത്തകർ നേതൃത്വംനൽകി. സംസ്കാരം ഞായറാഴ്ച.