മൈസൂരു റെയിൽവേ സമിതി ഓണാഘോഷം

മൈസൂരു : മൈസൂരു റെയിൽവേ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും കൂട്ടായ്മയായ റെയിൽവേ മലയാള സമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം നടത്തി. രണ്ടുദിവസങ്ങളിലായിനടന്ന പരിപാടിയിൽ വിവിധ കലാ- കായിക മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, സായാഹ്ന സന്ധ്യ, ഓണസ്സദ്യ എന്നിവയുണ്ടായി.
സാംസ്കാരിക സായാഹ്നത്തിൽ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷത്തിന്റെ മാറ്റുകൂട്ടി. സമിതിയിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് പരിപാടി ഉദ്ഘാടനംചെയ്തു. സമാപനസമ്മേളനവും സമ്മാനദാനച്ചടങ്ങും മുഖ്യാതിഥിയായ സമിതിയുടെ മുൻ സെക്രട്ടറി ബാബു പി. നരേഷ് ഉദ്ഘാടനംചെയ്തു. സമിതി പ്രസിഡന്റ് ഷിബിൻ കെ. ബേബി അധ്യക്ഷനായി. വി. ഹരികൃഷ്ണൻ സമ്മാനങ്ങൾ വിതരണംചെയ്തു. സമിതി വൈസ് പ്രസിഡന്റ് എം.സി. ഷബിൻ, ട്രഷറർ വി.ആർ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
സി.ബി.എസ്.ഇ., സംസ്ഥാന സിലബസ് എന്നിവയിൽ പത്താംതരം, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
സമിതിയുടെയും വിവിധ സാമൂഹികപ്രവർത്തനങ്ങളിലും മികച്ചസേവനം നൽകിയ അംഗങ്ങളെ മെറിറ്റോറിയസ് സർവീസ് അവാർഡുകൾ നൽകി ആദരിച്ചു.